മാസ് മഹാരാജ രവി തേജയ്ക്കൊപ്പം അനശ്വര രാജൻ, വിവേക് ആത്രേയ ചിത്രം ഒരുങ്ങുന്നു
ഇരുമുടി എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം രവി തേജ നായകനാകുന്നു പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു.
ഇരുമുടി എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം രവി തേജ നായകനാകുന്നു പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തുലാഭാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്യുന്നത്. അനശ്വര രാജനും സിനിമയില്‍ ഒരു പ്രധാനമായെത്തും ഇവര്‍ക്ക് പുറമെ പ്രിയങ്ക മോഹന്‍, തരുണ്‍ ഭാസ്‌കര്‍, ജെഡി ചക്രവര്‍ത്തി എന്നിവരും മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.
వీళ్ళు లీక్ అయిన టైటిల్ కి ఇంత ఓవరాక్షన్ చేత్తన్నారు, రాను రాను ఇంకెంత చేత్తారో!! #RT78 is #Thulabharam! https://t.co/IaWDgRFJnt https://t.co/MidQPYJycU
— AndhraBoxOffice.Com (@AndhraBoxOffice) October 11, 2026
ഹൈദരാബാദില്‍ നടന്ന പ്രൗഢഗംഭീരമായ പൂജ ചടങ്ങോടെയാണ് ചിത്രം ആരംഭിച്ചത്. സ്ഥിരം ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മാറി ഹൊറര്‍- കോമഡിയുമായാണ് ഇത്തവണ രവി തേജ എത്തുന്നത്. വിവേക് സാഗറാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്. ഇരുമുടി എന്ന സിനിമയാണ് രവി തേജയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച നിരൂപക- പ്രേക്ഷക പ്രശംസ ലഭിച്ച സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്.
