അനുബന്ധ വാര്‍ത്തകള്‍
- Jailer 2: 'ജയിലർ 2' ചിത്രീകരണം പുരോഗമിച്ചു
- Jailer 2: ജയ്ലർ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് രജനികാന്ത്; ആരാധകർ ആവേശത്തിൽ
- സെൻസർ ബോർഡെ, എന്തിനാണ് A സർട്ടിഫിക്കറ്റ്?,ഹൈക്കോടതിയെ സമീപിച്ച് സൺ പിക്ചേഴ്സ്
- 'നന്ദന'ത്തിലെ ഗുരുവായൂരപ്പൻ ഇനി സ്വാതിക്ക് സ്വന്തം; അമ്പതാം വയസ്സിൽ വിവാഹിതനായി നടൻ അരവിന്ദ് ആകാശ്!
- വെറൈറ്റി സിക്സുകൾ കണ്ട് ആസ്വദിക്കു, രാം ചരൺ - ജാൻവി കപൂർ ചിത്രം പെദ്ദി നെറ്റ്ഫ്ലിക്സിൽ
'ജയിലർ 2' അപ്ഡേറ്റിനായി കാത്ത് സിനിമാലോകം, ഇന്ന് വൈകിട്ട് 6ന് വമ്പൻ പ്രഖ്യാപനം, ടീസറാകുമോ? ആകാംക്ഷയിൽ ആരാധകർ
2023-ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വമ്പന്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു.
സൂപ്പര്‍സ്റ്റാര്‍ രാജിനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം ഇന്ന് വൈകിട്ട് 6 മണിക്ക് ഉണ്ടാകുമെന്ന് നിര്‍മ്മാണ കമ്പനിയായ സണ്‍ പിക്ചേഴ്സ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് സണ്‍ പിക്ചേഴ്സ് ഇക്കാര്യം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററില്‍ നെല്‍സണ്‍ ദിലീപ്കുമാറിനെയുംഅനിരുദ്ധ് രവിചന്ദറിനെയും രജിനീകാന്തിനെയും സണ്‍ പിക്ചേഴ്സ് ടാഗ് ചെയ്തിട്ടുണ്ട്.
2023-ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വമ്പന്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു. ആഗോളതലത്തില്‍ 700 കോടി രൂപയിലധികം സിനിമ കളക്റ്റ് ചെയ്തിരുന്നു. രജിനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമായി ജയ്ലര്‍ മാറിയിരുന്നു. സിനിമയില്‍ രജിനീകാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്റോഫ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. ജയ്ലര്‍ 2വിലേക്കെത്തുമ്പോഴും വലിയ താരനിരയാകും സിനിമയിലുണ്ടാവുക എന്നാണ് ലഭ്യമാകുന്ന വിവരം. ചെന്നൈ, ഗോവ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ പ്രധാനഭാഗങ്ങളുടെ ചിത്രീകരണം നടന്നത്. വന്‍ ആക്ഷന്‍ രംഗങ്ങള്‍ ജയ്ലര്‍ 2വില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
The Tiger is back on the hunt! Today 6 PM @rajinikanth @Nelsondilpkumar @anirudhofficial #Jailer2 pic.twitter.com/KQB60JwSEY
— Sun Pictures (@sunpictures) July 2, 2026
രജിനീകാന്തിനൊപ്പം ബോളിവുഡില്‍ നിന്നും ഹൃത്വിക് റോഷനും സിനിമയില്‍ ഭാഗമാകുന്നതായി സൂചനകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. നിലവില്‍ ഒക്ടോബര്‍ 15ന് ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റിലീസ് ഡേറ്റ് സംബന്ധിച്ച പ്രഖ്യാപനമോ അല്ലെങ്കില്‍ ടീസര്‍ സംബന്ധിച്ച വിവരമോ ആകാം ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.