1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keerthy Suresh Starrer 'Dorothy' Directed by Karthik Subbaraj to Have World Premiere at Toronto International Film Festival (TIFF)

ഡൊറോത്തിയായി കീര്‍ത്തി സുരേഷ്, കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്, വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഡൊറോത്തിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

Karthik Subbaraj Dorothy, Dorothy World Premiere
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഡൊറോത്തിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരേഷ് ത്രിവേണിയും കാര്‍ത്തിക് സുബ്ബരാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ വിഖ്യാതമായ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലാകും ആദ്യമായി പ്രീമിയര്‍ ചെയ്യുക. കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ സാനന്ത്, റിഷികാന്ത് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 25നാണ് സിനിമയുടെ തിയേറ്റര്‍ റിലീസ്.
 
കാര്‍ത്തിക് സുബ്ബരാജ്- ഇളയരാജ കൂട്ടുക്കെട്ടില്‍ ഒന്നിക്കുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഡൊറോത്തിക്കുണ്ട്. ഏറെ നാളായി മനസ്സില്‍ ഉണ്ടായിരുന്ന സിനിമയാണ് ഡൊറോത്തി എന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. റിവോള്‍വര്‍ റീത്തയാണ് കീര്‍ത്തിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ റിലീസ് ചെയ്ത അവസാന സിനിമ. വലിയ ഹൈപ്പോടെ എത്തിയെങ്കിലും ചലിയ വിജയം സൃഷ്ടിക്കാന്‍ റെട്രോയ്ക്ക് സാധിച്ചിരുന്നില്ല.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അണ്ണനും അണ്ണിയും എൻ ഉയിർ ഡാ... ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോൾ വീഡിയോയ്ക്ക് കമൻ്റുമായി ധ്യാൻ