അനുബന്ധ വാര്‍ത്തകള്‍
- ഞാന്‍ ഫഹദിന്റെ വലിയൊരു ഫാനാണ്: നസ്രിയ
- ഒളിച്ചോടില്ല, സിനിമ പിൻവലിക്കുമെന്ന വാർത്തകൾ കള്ളമെന്ന് മഹേഷ് നാരായണൻ
- മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്, ചിത്രങ്ങള്‍
- മാലിക്കിലെ ഡേവിഡ് തകര്‍ത്തു,വിനയ് ഫോര്ട്ടിന് പ്രശംസിച്ച് ബോളിവുഡ് താരം
- 'ശക്തിയും മുന്‍വിധിയും'; മാലിക് പുത്തന്‍ ടീസര്‍ കാണാം
ഭീകരവാദികളായി ചിത്രീകരിച്ചു: മാലിക് സിനിമയ്ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം
മഹേഷ് നാരായണൻ ഫഹദ് ചിത്രമായ മാലിക്കിനെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
2009ലെ വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ ബീമാപള്ളിയെ തെറ്റായിട്ടാണ് ചിത്രീകരിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു പരിപാടി. അതേസമയം ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു.