മാലിക്കിലെ ഡേവിഡ് തകര്‍ത്തു,വിനയ് ഫോര്‍ട്ടിന് പ്രശംസിച്ച് ബോളിവുഡ് താരം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (10:46 IST)

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് മാലിക്. ഫഹദിനൊപ്പം തന്നെ പ്രാധാന്യമുള്ള ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബോളിവുഡ് താരങ്ങളും കണ്ടു. വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച കഥാപാത്രത്തിന് കൈയ്യടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു.വിനയിനെ പ്രശംസിച്ചുകൊണ്ട് നടന്‍ രംഗത്തെത്തി.
ജൂലൈ 15നാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :