അനുബന്ധ വാര്‍ത്തകള്‍
- മനസില്‍ കഥ പിറന്നാല്‍ നേരെ മൂകാംബികയിലേക്ക്, തിരക്കഥ പൂജിച്ചുവാങ്ങിയ ശേഷമേ തിരിച്ചെത്തൂ; സച്ചി വിടവാങ്ങിയിട്ട് ഒരു വര്‍ഷം
- മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ത്രസിപ്പിക്കുന്ന കഥ, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോൺ പ്രൈമില്‍ !
- 'നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്', തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി
- ഹിന്ദിയിൽ സൂപ്പർ ഹിറ്റായി ഒരു അഡാർ ലവ്, യൂട്യൂബിൽ ചിത്രം കണ്ടത് 5 കോടിയിലേറെ പേർ, 10 ലക്ഷം ലൈക്സ്
- 'ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ല'; പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സിദ്ദിഖ്
ആ ചിരിയും കഥകളും, സച്ചിയെ ഓര്‍ത്ത് പൃഥ്വിരാജ്
സുഹൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മ്മകളിലാണ് പൃഥ്വിരാജ്. ചിത്രീകരണത്തിന് ഇടയ്ക്ക് എടുത്ത ഒരു ചിത്രവും പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടുകാരനെ ഓര്‍ത്തത്.
'ചിരി, ആശയങ്ങള്‍, കഥകള്‍, വിശ്വാസം. സച്ചി... ഒരു വര്‍ഷം'- പൃഥ്വിരാജ് കുറിച്ചു.
സച്ചിനെക്കുറിച്ചുള്ള ഓരോ തന്റെ ഓര്‍മ്മകളും നടന് നേരത്തെയും പങ്കുവയ്ക്കാറുണ്ടായിരുന്നു ഉണ്ടായിരുന്നു. 13 വര്‍ഷമായി സിനിമയില്‍ സജീവമായ സച്ചി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കെയാണ് വിടവാങ്ങിയത്. സേതുവുമായി ചേര്‍ന്ന് ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് അദ്ദേഹം സിനിമയിലെത്തിയത്.തുടര്‍ന്ന് റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇരുവരും ചേര്‍ന്ന് എഴുതി. അനാര്‍ക്കലി ആണ് സച്ചിന് ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാമലീല, ഷെര്‍ലെക് ടോംസ്, ചേട്ടായിസ് എന്നീ സിനിമകള്‍ക്ക് സച്ചിയുടെതാണ് രചന.