അനുബന്ധ വാര്‍ത്തകള്‍
- ലാലേട്ടന് 7 മണി എന്നുപറഞ്ഞാല്‍ 6.55ന് വരും: സാന്ദ്ര തോമസ്
- സൗബിൻറെ അടുത്ത ചിത്രം 'കള്ളൻ ഡിസൂസ'
- മനസില്‍ കഥ പിറന്നാല്‍ നേരെ മൂകാംബികയിലേക്ക്, തിരക്കഥ പൂജിച്ചുവാങ്ങിയ ശേഷമേ തിരിച്ചെത്തൂ; സച്ചി വിടവാങ്ങിയിട്ട് ഒരു വര്‍ഷം
- മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ത്രസിപ്പിക്കുന്ന കഥ, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോൺ പ്രൈമില്‍ !
- കയ്യിൽ വലിയ തൊപ്പി, സ്റ്റൈലിഷ് ലുക്കിൽ സണ്ണി ലിയോൺ, ചിത്രങ്ങൾ വൈറൽ
നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് ഐസിയുവില്‍
കടുത്ത ഡെങ്കിപ്പനിയെ തുടര്‍ന്ന് നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് ഐസിയുവില്‍. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യം മോശമായി. അതിനുപിന്നാലെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ സഹോദരിയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
'രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെ തുടര്‍ന്ന് ചേച്ചി സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയുമാണ്. രണ്ട് ദിവസമായി... ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യനില ഭേദപ്പെട്ടിട്ടുണ്ട്. ചേച്ചിക്ക് എത്രയും പെട്ടെന്ന് രോഗമുക്തി ലഭിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം,' സാന്ദ്രയുടെ സഹോദരി പറഞ്ഞു.
ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര. ആമന്‍, സഖറിയായുടെ ഗര്‍ഭിണികള്‍, ആട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
അടുത്ത ലേഖനം