1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj’s Cold Case to premiere on Amazon Prime Video; Release date announced

മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ത്രസിപ്പിക്കുന്ന കഥ, പൃഥ്വിരാജിന്‍റെ കോള്‍ഡ് കേസ് ആമസോൺ പ്രൈമില്‍ !

Prithviraj
ആമസോൺ പ്രൈം വീഡിയോ ജൂൺ രണ്ടാം പകുതിയിൽ റിലീസ് ചെയ്യുന്ന സിനിമകളും വെബ് സീരീസുകളും ഉൾപ്പെടുന്ന ശീർഷകങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച മലയാള ചിത്രം ‘കോൾഡ് കേസ്’ ജൂൺ 30 ന് പ്രദർശനത്തിനെത്തും. 
 
കോള്‍ഡ് കേസ് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ഛായാഗ്രാഹകന്‍ തനു ബാലക് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
 
അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സത്യജിത്തിന്റെ വേഷത്തിലാണ് പൃഥ്വിരാജ് കോൾഡ് കേസില്‍ എത്തുന്നത്. ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ. തിരുവനന്തപുരം-കന്യാകുമാരി മേഖലയിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
 
‘അരുവി’യിലൂടെ പ്രശസ്‌തയായ അദിതി ബാലനാണ് കോള്‍ഡ് കേസില്‍ നായികയാകുന്നത്. ജോമോൻ ടി ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ഛായാഗ്രാഹകർ.
അടുത്ത ലേഖനം
കയ്യിൽ വലിയ തൊപ്പി, സ്റ്റൈലിഷ് ലുക്കിൽ സണ്ണി ലിയോൺ, ചിത്രങ്ങൾ വൈറൽ