'നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്', തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (15:30 IST)

തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി. അവര്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണെന്നും തനിക്ക് അതിനോട് വിയോജിപ്പാണ് ഉള്ളതെന്നും നടി പറയുന്നു.

പാര്‍വതിയുടെ വാക്കുകളിലേക്ക്

'ഇത് ആദ്യമായല്ല, ഇത് അവസാനത്തേതായിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വിദ്വേഷവും ഒരു പൊതു ഇടത്തില്‍ വ്യക്തിത്വത്തെ തകര്‍ത്ത് കളയുമ്പോഴുളള ഈ സന്തോഷവും ഞാന്‍ ആരാണ് എന്നതിലുപരി നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. ഞങ്ങള്‍ക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, പക്ഷേ സംവാദത്തിനും സംഭാഷണത്തിനും വളര്‍ച്ച അനുവദിക്കുന്നതിനും നിങ്ങള്‍ക്ക് മാന്യമായ ഇടം കൈവരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്.ഞാന്‍ അതിനു വേണ്ടിയല്ല ഇവിടെയുള്ളത്. എനിക്കും മറ്റുള്ളവര്‍ക്കും ഇടം ഞാന്‍ നല്‍കാറുണ്ട്. എന്നെത്തന്നെ മികച്ചത് ആക്കുവാന്‍ കഠിനാധ്വാനം ചെയ്യുന്നതില്‍ നിന്ന് ഞാന്‍ ഒരിക്കലും ഒഴിഞ്ഞുമാറില്ല. നിങ്ങളുടെ അനുമാനങ്ങളും വിശകലനങ്ങളും വച്ച് (അല്ലെങ്കില്‍ കൊടും വിരോധം) ഒരാളെ വലിച്ചുകീറാന്‍ ഇറങ്ങുമ്പോള്‍, വീഴുന്ന ഒരേയൊരാള്‍ നിങ്ങളാണെന്ന കാര്യം വിസ്മരിക്കരുത്'- പാര്‍വതി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :