'ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ല'; പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സിദ്ദിഖ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (14:03 IST)

മോഹന്‍ലാലിനെപ്പോലെ അഭിനയത്തിന് പാത പിന്തുടരുകയാണ് പ്രണവും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്. ആദി എന്ന സിനിമയില്‍ പ്രണവിനൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് നടന്‍ സിദ്ദിഖ്. പ്രണവിന്റെ അച്ഛനായായിരുന്നു അദ്ദേഹം വേഷമിട്ടത്.

ചിത്രത്തില്‍ ഒരു ഇമോഷണല്‍ സീന്‍ ഉണ്ടായിരുന്നു. അതില്‍ വൈകാരികമായി ആയിരുന്നു സിദ്ദിഖ് സംസാരിച്ചത്. ഈ ഷോട്ട് എടുത്ത് ശേഷം മോഹന്‍ലാല്‍ തന്നോട് കൗതുകത്തോടെ സംസാരിച്ച കാര്യമാണ് സിദ്ദിഖ് പറയുന്നത്.

എങ്ങനെയാണ് ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന് എന്നതായിരുന്നു പ്രണവിന്റെ ചോദ്യം.പിന്നീട് ആ ഷോട്ട് കെട്ടിപ്പിടിച്ചിട്ടൊക്കെ മറ്റൊരു രീതിയില്‍ എടുത്തിരുന്നു. അത് കഴിഞ്ഞപ്പോള്‍ പ്രണവ് കുറെ നേരം എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു.അപ്പോള്‍ ഞാന്‍ കാര്യം തിരക്കി. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പറഞ്ഞു. എല്ലാം വളരെ ലളിതമായി കാണുന്ന ആളാണെന്നും സിദ്ദിഖ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :