അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (14:32 IST)
ഒരൊറ്റ കണ്ണിറുക്കലിലൂടെ രാജ്യമാകെ സംസാരവിഷയമായ ചിത്രമായിരുന്നു ഒമർ ലുലു ഒരുക്കിയ മലയാളസിനിമയായ ഒരു അഡാർ ലവ്. സിനിമയിലെ പാട്ട് ഇറങ്ങിയത് മുതൽ
സിനിമ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായെങ്കിലും മലയാളത്തിൽ വലിയ വിജയമാവാൻ ചിത്രത്തിനായിരുന്നില്ല.
എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ തരംഗം തീർക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഏപ്രിൽ 29ന് യൂട്യൂബിൽ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 5 കോടിയിലേറെ പേരാണ് ഇതുവരെ കണ്ടത്. 10 ലക്ഷം ലൈക്കും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്സ് ലഭിക്കുന്നത്.
പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്‍ത ഒരു അഡാർ ലവിന്റെ ഹിന്ദി പതിപ്പിന് ഒരു മില്യൺ ലൈക്ക്. എന്റെ കരിയറിലെ ആദ്യ വൺ മില്യൺ ലൈക്കാണിത്.നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങൾ ആത്മാർത്ഥമായി ചെയ്‍ത പ്രവർത്തിയാണെങ്കിൽ നിങ്ങളെ തേടി ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും വിജയം വരും. അന്തിമ വിജയം കർമ്മത്തിന്റെയാണ് റെക്കോർഡ് നേട്ടത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകൻ ഒമർ ലുലു പറഞ്ഞു.