അനുബന്ധ വാര്‍ത്തകള്‍
- ശാന്തി മായാദേവിയുടെ തിരക്കഥയില്‍ ജീത്തു ജോസഫിന്റെ സംവിധാനം; ഫഹദ് ഫാസില്‍ നായകന്
- ആകെ കിളി പറന്ന അവസ്ഥ,കരച്ചില് വരുന്നുണ്ട്, റാഫിയെ പിരിയുന്നതില്‍ വിഷമമുണ്ടെന്ന് യൂട്യൂബര്‍ മഹീന
- അഡൾട്ട് ഒടിടി പ്ലാറ്റ്ഫോമായ ഉല്ലു പുരാണ ഭക്തി സീരീസുകൾക്കായി പുതിയ ഒടിടി തുടങ്ങുന്നു
- ടർബോ നീളുമെന്നാണ് കരുതിയത്, നേരത്തെയെത്തുമെന്ന് അറിയാമായിരുന്നെങ്കിൽ റിലീസ് മാറ്റിയേനെയെന്ന് തലവൻ ടീം
- മലയാളം സിനിമകൾ തകർക്കുമ്പോൾ തെലങ്കാനയിലെ സ്ഥിതി വേറെ, സിനിമ കാണാൻ ആളില്ല, രണ്ടാഴ്ചയ്ക്ക് തിയേറ്ററുകൾ അടച്ചിടുന്നു!
സൈബര്‍ ആക്രമണം: മമ്മൂട്ടിക്കായി ആരാധകര്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തി
'മമ്മൂട്ടി, വിശാഖം നാള്' എന്നാണ് വഴിപാട് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്
നടന് മമ്മൂട്ടിക്ക് വേണ്ടി ആരാധകര്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തി. മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിയതാരത്തിനു വേണ്ടി ആരാധകരുടെ വഴിപാട്. മമ്മൂട്ടി ആരാധകരായ ചെട്ടികുളങ്ങര ഈരേഴ തെക്ക് കടനാട്ട് കിഴക്കതില്‍ അനന്തുവും കൊയ്പള്ളി കാരാണ്മ ദേവീക്ഷേത്ര ജീവനക്കാരന് സന്തോഷ് പനക്കലുമാണ് വഴിപാട് നടത്തിയത്.
'മമ്മൂട്ടി, വിശാഖം നാള്' എന്നാണ് വഴിപാട് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലാണ് അനന്തു രക്തപുഷ്പാഞ്ജലി നേര്‍ന്നത്. സന്തോഷ് കൊയ്പള്ളി കാരാണ്മ ദേവീ ക്ഷേത്രത്തില്‍ അഷ്ടോത്തരാര്‍ച്ചന നടത്തി.
മമ്മൂട്ടിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ വേദനിച്ചാണ് വഴിപാട് നടത്താന്‍ തീരുമാനിച്ചതെന്ന് അനന്തു പറഞ്ഞു. സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് മമ്മൂട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടര്‍ബോ ബഹിഷ്കരിക്കാനും ചിലര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.