ശാന്തി മായാദേവിയുടെ തിരക്കഥയില്‍ ജീത്തു ജോസഫിന്റെ സംവിധാനം; ഫഹദ് ഫാസില്‍ നായകന്‍

അതേസമയം ഫഹദ് നായകനായ ആവേശം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്

Jeethu Joseph - Fahad Faasil Movie
രേണുക വേണു| Last Modified വെള്ളി, 17 മെയ് 2024 (16:47 IST)
Jeethu Joseph - Fahad Faasil Movie

ജീത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ശാന്തി മായാദേവിയുടെ തിരക്കഥയില്‍ ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നേര് സിനിമയുടെ വന്‍ വിജയത്തിനു ശേഷമാണ് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒന്നിക്കുന്നത്. ശാന്തി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയായിരുന്നു നേര്. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും.

അതേസമയം ഫഹദ് നായകനായ ആവേശം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 150 കോടിയിലേറെ ആവേശം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :