1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ULLU Founder launches mythological ott platform hari om

അഡൾട്ട് ഒടിടി പ്ലാറ്റ്ഫോമായ ഉല്ലു പുരാണ ഭക്തി സീരീസുകൾക്കായി പുതിയ ഒടിടി തുടങ്ങുന്നു

ULLU, OTT
ULLU, OTT
അഡള്‍ട്ട് 18+ കണ്ടന്റുകള്‍ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ഉല്ലു ഭക്തി സീരീസുകള്‍ക്കായി ഹരിം ഓം എന്ന പേരില്‍ മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ഉല്ലു ഒടിടിയുടെ സിഇഒ ആയ വിഭു അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ പ്രായക്കാര്‍ക്കുമുള്ള ഭക്തി പുരാണ ഉള്ളടക്കങ്ങളാണ് ഈ പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്നത്.
 
വീഡിയോ-ഓഡിയോ ഫോര്‍മാറ്റുകളില്‍ ഭജനകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ഒപ്പം മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി ഇരുപതിലധികം പുരാണ ഷോകളും പ്ലാറ്റ്‌ഫോമിലുണ്ടാകും. ആനിമേറ്റഡ് സീരീസുകളും ഇതിലുണ്ടാകും. ഇന്ത്യക്കാരെന്ന നിലയില്‍ നമ്മുടെ വേരുകള്‍,സംസ്‌കാരം,പാരമ്പര്യം,പൈതൃകം എന്നിവയെ പറ്റി അഭിമാനവും ആദരവും വളര്‍ത്തിയെടുക്കാന്‍ പുരാണങ്ങളിലുള്ള ജനങ്ങളുടെ താത്പര്യം തിരിച്ചറിഞ്ഞാണ് പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു. ശ്രീ തിരുപ്പതി ബാലാജി,മാതാ സരസ്വതി,ജയ് ജഗന്നാഥ്, മാ ലക്ഷ്മി തുടങ്ങിയ നിരവധി സീരീസുകളാണ് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നത്. പ്രമുഖ നടന്മാരും നടിമാരും സീരീസിലെത്തും. അടുത്തിടെ അഡള്‍ട്ട് കണ്ടന്റ് നല്‍കുന്ന വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍  കേന്ദ്രം നിരോധിച്ചിരുന്നു. ഇതില്‍ ഉല്ലു ഉള്‍പ്പെട്ടിരുന്നില്ല.
 
അടുത്ത ലേഖനം
Guruvayoorambala Nadayil Review: പൊട്ടിച്ചിരിപ്പിച്ച ആദ്യ പകുതി, പ്രിയദര്‍ശന്‍ ചിത്രങ്ങളെ അനുസ്മരിപ്പിച്ച രണ്ടാം പകുതി; ഗുരുവായൂരമ്പല നടയില്‍ കുടുംബസമേതം കാണാമെന്ന് പ്രേക്ഷകര്‍