അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ പൂനം ബജ്വ,'മേ ഹൂം മൂസ' ലൊക്കേഷന്‍ ചിത്രങ്ങള്‍
- മലപ്പുറത്തുകാരനായ മൂസയായി സുരേഷ് ഗോപി,'മേ ഹൂം മൂസ'ലെ ലുക്ക്, ചിത്രീകരണം പുരോഗമിക്കുന്നു
- സുരേഷ് ഗോപിയുടെ നായികയാകാന്‍ പൂനം ബജ്വ ? 'മേ ഹൂം മൂസ' ചിത്രീകരണം പുരോഗമിക്കുന്നു
- സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു, 'മേ ഹൂം മൂസ'യുടെ ചിത്രീകരണം തുടങ്ങി, ടീസര്‍
- പിന്തുടർന്ന് ശല്യം ചെയ്തു: മഞ്ജുവിന്റെ പരാതിയിൽ സനൽകുമാർ പോലീസ് കസ്റ്റഡിയിൽ
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചു,സുരേഷ് ഗോപിയ്ക്കൊപ്പം ആദ്യമായി പൂനം ബജ്വ
സുരേഷ് ഗോപി തന്റെ 253-ാമത്തെ സിനിമയുടെ തിരക്കുകളിലാണ്.'മേ ഹൂം മൂസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൂനം ബജ്വ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയറാം ചിത്രമായ 'മാന്ത്രികന്'ലാണ് നടിയെ ഒടുവിലായി കണ്ടത്.
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കുന്ന ആവേശം നടി പങ്കുവച്ചു.'മേ ഹൂം മൂസ'യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് നടി പറഞ്ഞത് ഇങ്ങനെ, 'എന്റെ അടുത്തത് മലയാളത്തില്‍! 'മേ ഹൂം മൂസ' ടീമില്‍ ചേരുന്നതില്‍ അതിയായ ആവേശമുണ്ട്'-പൂനം ബജ്വ കുറിച്ചു.
മോഹന്‍ലാലിനൊപ്പം 'ചൈന ടൗണ്‍', 'പെരുച്ചാഴി' മമ്മൂട്ടിയുടെ 'വെനീസിലെ വ്യാപാരി' തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. പൂനം ബജ്വ സുരേഷ് ഗോപിയ്ക്കൊപ്പം സ്ക്രീന്‍ പങ്കിടുന്നത് ഇതാദ്യമായാണ്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടാണ് നടിയുടെതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.
അടുത്ത ലേഖനം