പിന്തുടർന്ന് ശല്യം ചെയ്‌തു: മഞ്ജുവിന്റെ പരാതിയിൽ സന‌ൽകുമാർ പോലീസ് കസ്റ്റഡിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മെയ് 2022 (15:00 IST)
നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ‌കുമാർ ശശൈധരൻ പോലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്തുടർന്ന് ശല്യം ചെയ്‌തതായാണ് മഞ്ജുവിന്റെ പരാതി. കേസിൽ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.

മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാർ തുടർച്ചയായി പങ്കുവെച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിന് പിന്നാലെ മഞ്ജു ഉൾപ്പടെയുള്ളവരുടെ ജീവൻ അപകടത്തിലാണെന്ന് സനൽകുമാർ ആരോപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :