അനുബന്ധ വാര്‍ത്തകള്‍
- മകന് ഇനി മുന്നില്‍,സുരേഷ് ഗോപി പിന്നില്‍,'പാപ്പന്' പോസ്റ്റര്‍
- പോസ്റ്ററില്‍ കാണിച്ച രൂപം വേണ്ടെന്നു വച്ചോ ?ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപി പുതിയ ലുക്കില്‍ !
- വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മ വേദിയിൽ, സ്വീകരിച്ച് താരങ്ങൾ
- ഗോകുല്‍ സുരേഷിനൊപ്പം സിനിമാലോകം,അച്ഛന്റെ മോന് തന്നെയെന്ന് നാദിര്‍ഷയും ബാദുഷയും
- 'ലെഫ്റ്റില്‍ നിന്റെ തന്ത, റൈറ്റില്‍ എന്റെ തന്ത'; അച്ഛനെ പരിഹസിച്ചയാള്‍ക്ക് ഗോകുല്‍ സുരേഷിന്റെ മറുപടി
വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ പൂനം ബജ്വ,'മേ ഹൂം മൂസ' ലൊക്കേഷന്‍ ചിത്രങ്ങള്‍
സുരേഷ് ഗോപിയുടെ പുതിയ ചിത്രം 'മേ ഹൂം മൂസ' ഒരുങ്ങുകയാണ്. ഈയടുത്താണ് ചിത്രീകരണം ആരംഭിച്ചത്.പൂനം ബജ്വയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് നടി ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.നിലവില്‍ കൊടുങ്ങല്ലൂരിലാണ് ഷൂട്ടിങ് സംഘം ഉള്ളതെന്ന് നടി പങ്കുവെച്ച ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ'ല്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്.
1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു.
വാഗ അതിര്‍ത്തില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിക്കും. പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, മേജര്‍ രവി, ഹരീഷ് കണാരന്, മിഥുന് രമേശ്, ശശാങ്കന് മയ്യനാട്, ശ്രിന്ധ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ശ്രീനാഥ് ശിവശങ്കരന് ?സംഗീതമൊരുക്കുന്നു.
സുരേഷ് ഗോപിയുടെ 253-ാം ചിത്രംകൂടിയാണിത്.