അനുബന്ധ വാര്‍ത്തകള്‍
- "ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
- ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്, സണ്ണി ഡിയോളിന്റെ നായികയാവും
- "ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല... തെറ്റിദ്ധരിക്കപ്പെട്ടു"; വർഗീയ പരാമർശ വിവാദത്തിൽ എ.ആർ റഹ്മാൻ
- ആയിരം തൊട്ട് രൺവീറിൻ്റെ ധുരന്ദർ; രണ്ടാം ഭാഗം ഉടൻ?
- 'പെണ്ണ് ആണെന്ന് പറഞ്ഞപ്പോൾ നഗ്നചിത്രം അയച്ചു തരാൻ പറഞ്ഞു'; മകൾക്കുണ്ടായ ദുരനുഭവം പറഞ്ഞ് അക്ഷയ് കുമാർ
അക്ഷയ് കുമാറും വിദ്യാ ബാലനും വീണ്ടും ഒന്നിക്കുന്നു; ‘റാം ഔർ ശ്യാം’ ചിത്രീകരണം മറയൂരിൽ പുരോഗമിക്കുന്നു
ബോളിവുഡിലെ ശ്രദ്ധേയ താരജോഡിയായ അക്ഷയ് കുമാറിനെയും വിദ്യാ ബാലനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം മറയൂരില്‍ പുരോഗമിക്കുന്നു. 'റാം ഔര്‍ ശ്യാം' എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ഇതിനകം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അനീസ് ബസ്മിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കാന്തല്ലൂര്‍ പഞ്ചായത്തിലെ പയസ് നഗര്‍- ആനക്കോട്ടപാറ, പയസ് നഗര്‍ ചര്‍ച്ച്, മറയൂര്‍ പഞ്ചായത്തിലെ മേലാടി പെട്രോള്‍ പമ്പ്, മൂന്നാര്‍ പഞ്ചായത്തിലെ കടുകുമുടി റ്റീ ഷോപ്പ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. 15 ദിവസത്തെ ഷെഡ്യൂളാണ് കേരളത്തിലുള്ളത്. മറയൂരിന് പുറമെ മൂന്നാര്‍ - ആനയിറങ്കല്‍ ഡാമിലും വാഗമണ്ണിലും സിനിമയുടെ ഷൂട്ടിങ് നടക്കും.