Patriot Release: റിലീസ് ദിവസം മോഹൻലാൽ സ്ഥലത്തില്ല, തിയറ്റർ വിസിറ്റിനു മമ്മൂട്ടി
റിലീസ് ദിനത്തിൽ മോഹൻലാൽ കേരളത്തിലുണ്ടാകില്ല
Patriot Release: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' മേയ് ഒന്നിനു വേൾഡ് വൈഡായി തിയറ്ററുകളിൽ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്.
റിലീസ് ദിനത്തിൽ മോഹൻലാൽ കേരളത്തിലുണ്ടാകില്ല. സ്റ്റേജ് ഷോയുടെ ഭാഗമായി ലാൽ അമേരിക്കയിൽ ആയിരിക്കും. മമ്മൂട്ടി കേരളത്തിലുണ്ടാകും. തിയറ്റർ വിസിറ്റുകൾ അടക്കം മമ്മൂട്ടി നടത്തും. ചിത്രത്തിൽ മറ്റു സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും തിയറ്റർ വിസിറ്റിൽ പങ്കെടുക്കും.
ഡോക്ടർ ഡാനിയൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ സഹായിക്കാനെത്തുന്ന മിലിട്ടറി ഓഫീസർ ആണ് മോഹൻലാൽ കഥാപാത്രം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സുഷിൻ ശ്യാം സംഗീതസംവിധാനം.