1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty about Mohanlals role in Patriot

ലാൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; 'പേട്രിയറ്റ്' സിനിമയെ കുറിച്ച് മമ്മൂട്ടി

സിനിമയെ കുറിച്ച് മഹേഷ് നാരായണൻ ആദ്യം സംസാരിക്കുന്നത് മമ്മൂട്ടിയോടാണ്

Mammootty and Mohanlal
Mammootty and Mohanlal

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' തിയറ്ററുകളിലെത്തുകയാണ്. മേയ് ഒന്നിന് വേൾഡ് വൈഡായാണ് റിലീസ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. മഹേഷ് നാരായണനാണ് സംവിധാനം. 
 
സിനിമയെ കുറിച്ച് മഹേഷ് നാരായണൻ ആദ്യം സംസാരിക്കുന്നത് മമ്മൂട്ടിയോടാണ്. ഡാനിയൽ ജെയിംസ് എന്ന മമ്മൂട്ടി കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. കഥ കേട്ടപ്പോൾ ഓരോ കഥാപാത്രങ്ങൾ ആര് ചെയ്യുമെന്ന് മമ്മൂട്ടി ചോദിച്ചു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെയാണ് മനസിൽ കാണുന്നതെന്ന് താൻ മമ്മൂട്ടിയോടു പറയുകയായിരുന്നെന്ന് മഹേഷ് നാരായണൻ പറഞ്ഞു. 
 
സിനിമയുടെ സ്‌കെയിൽ വളരെ വലുതാണ്. നാഷണൽ ലെവലിൽ നിന്ന് ഒരാൾ വേണമെന്ന് മഹേഷ് പറഞ്ഞു. പുറത്തുള്ള നടൻമാരുടെയൊക്കെ പേര് പറഞ്ഞു. ഇവിടെ തന്നെ ഒരാളുണ്ടല്ലോ, അദ്ദേഹത്തോടു ചോദിച്ചു നോക്കാമെന്ന് മമ്മൂട്ടി മഹേഷിനോടു പറയുകയായിരുന്നു. അങ്ങനെയാണ് 'പേട്രിയറ്റ്' സിനിമയിലേക്ക് മോഹൻലാൽ എത്തുന്നത്. ലാൽ ഈ സിനിമയിലേക്ക് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. 
അടുത്ത ലേഖനം
മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നതിൽ ത്രില്ലടിച്ച ആരാധകർ; പക്ഷേ സിനിമ റിലീസ് ചെയ്തപ്പോൾ വൻ നിരാശ !