1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. padachone ingalu katholee

ശ്രീനാഥ് ഭാസിയുടെ അടുത്ത റിലീസ് ചിത്രം,'പടച്ചോനെ ഇങ്ങള് കാത്തോളീ' തിയേറ്റുകളില്‍ തന്നെ

padachone ingalu katholee  ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത്ത് ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളീ റിലീസിന് ഒരുങ്ങുന്നു. ചിത്രം തിയേറ്റുകളിലേക്ക് ഉടന്‍ എത്തും. പ്രദര്‍ശന തീയതി പ്രഖ്യാപിച്ചിട്ടില്ല.ആന്‍ ശീതള്‍ , ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.പ്രദീപ് കുമാറാണ് തിരക്കഥാകൃത്ത്.
വെള്ളം,അപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കീര്‍ത്തി സുരേഷിന്റെ പ്രായം എത്രയെന്ന് അറിയുമോ?