നിറവയറില്‍ മൈഥിലി, കൂട്ടുകാരിയെ കാണാനെത്തി മഞ്ജുവും ഗ്രേസ് ആന്റണിയും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (09:11 IST)
നടി മൈഥിലി ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരവും ഭര്‍ത്താവും.ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ജീവിത പങ്കാളി.A post shared by Mythili (@mythili2424)


മൈഥിലിയെ കാണാനായി മഞ്ജു വാര്യരും ഗ്രേസ് ആന്റണിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
ഗര്‍ഭിണി ആയതിനാലാണ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും സിനിമ തന്റെ ജോലിയാണെന്നും വിവാഹശേഷവും അഭിനയിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മൈഥിലി നേരത്തെ പറഞ്ഞിരുന്നു.
ഗര്‍ഭിണിയായ ആദ്യ മാസങ്ങളില്‍ തനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയായിരുന്നുവെന്നും നടി പറഞ്ഞു. പിന്നീടാണ് ആ അവസ്ഥയൊക്കെ മാറിയതെന്ന് മൈഥിലി പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :