ഇതാണ് ഗുണ്ട് സജി 'പടച്ചോനേ ഇങ്ങള് കാത്തോളീ..'റിലീസിന് ഒരുങ്ങുന്നു,വിജിലേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (08:53 IST)
പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രധാന താരങ്ങളായ ശ്രീനാഥ് ഭാസിയും ആന്‍ ശീതളും ഗ്രേസ് ആന്റണിയും. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ആറാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.വിജിലേഷ് അവതരിപ്പിക്കുന്ന ഗുണ്ട് സജി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ റൈറ്റ് വിറ്റുപോയി. Saregama ആണ് സിനിമയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :