അനുബന്ധ വാര്‍ത്തകള്‍
- ശ്രീനാഥ് ഭാസിയും ആന്‍ ശീതളും, 'പടച്ചോനേ ഇങ്ങള് കാത്തോളീ..' ചിത്രീകരണം പൂര്‍ത്തിയായി
- മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുകയെന്ന സ്വപ്നം സഫലമായി:ശ്രീനാഥ് ഭാസി
- സിനിമയിലേക്കുള്ള തിരിച്ചു വരവില്‍ ആന്‍ ശീതള്‍,ഇഷ്ക് നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- ഓഡിയോ റൈറ്റ് വിറ്റുപോയി, 'പടച്ചോനെ ഇങ്ങള് കാത്തോളീ' വരുന്നു
- ചെമ്പന്‍ വിനോദിനൊപ്പം ശ്രീനാഥ് ഭാസിയും,'ഇടി മഴ കാറ്റ്' ചിത്രീകരണം പൂര്‍ത്തിയായി
ജയസൂര്യയും ബിജു മേനോനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഒന്നിച്ച്, 'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഫസ്റ്റ് ലുക്ക് നാളെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകും
പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന സിനിമയുടെ തിരക്കിലായിരുന്നു ശ്രീനാഥ് ഭാസിയും ആന്‍ ശീതളും ഗ്രേസ് ആന്റണിയും. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് വളരെ വേഗത്തില്‍ തന്നെ തയ്യാറാക്കി നിര്‍മാതാക്കള്‍. ജയസൂര്യ, ബിജു മേനോന്‍, സണ്ണിവെയ്ന്‍, രമേശ് പിഷാരടി, ഉണ്ണിമുകുന്ദന്‍ അജു വര്‍ഗീസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഫസ്റ്റ് ലുക്ക് പങ്കുവയ്ക്കും.
'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് നാളെ (17.04.22 ഞായറാഴ്ച) രാവിലെ 10.00 മണിക്ക് പുറത്തിറങ്ങുന്നു'- നിര്‍മ്മാതാക്കള്‍ കുറിച്ചു.
ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ റൈറ്റ് വിറ്റുപോയി. Saregama ആണ് സിനിമയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.