ദി പ്രീസ്റ്റ് പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ഫോട്ടോ. വളരെ വേഗം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദി പ്രീസ്റ്റ്ല് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നാണ് നിഖില പറയുന്നത്. എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും നിഖില പറഞ്ഞു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍...