'ദി പ്രീസ്റ്റ്' വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (17:03 IST)

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് മിനി സ്‌ക്രീനിലെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ അടുത്തിടെയാണ് കൈമാറിയത്. തീയേറ്ററുകളിലെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെയും വിജയത്തിനുശേഷം ചിത്രം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആകാന്‍ ഒരുങ്ങുകയാണ്. ഏഷ്യാനെറ്റിലൂടെ ജൂണ്‍ നാലിന് (വെള്ളിയാഴ്ച)7PMന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇക്കാര്യം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് അറിയിച്ചത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് ദൃശ്യം 2 ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സീരിയല്‍ ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രൈം ടൈമില്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്തും സമയക്രമങ്ങളില്‍ മാറ്റം വരുത്തിയുമാണ് ചാനലുകള്‍ ഈ പ്രതിസന്ധി കാലത്ത് മുന്നോട്ട് പോകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :