വ്യാജന്‍മാര്‍ വാഴും ക്ലബ് ഹൗസ്, മമ്മൂട്ടിയുടെയും മോഹനലാലിന്റെയും പേരില്‍ ഫേക്ക് അക്കൗണ്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (08:53 IST)

ക്ലബ് ഹൗസിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് വന്ന് ഒരാഴ്ച ആകുമ്പോഴേക്കും വ്യാജ അക്കൗണ്ടുകള്‍ കൂടുകയാണ്. പ്രത്യേകിച്ച് സിനിമ താരങ്ങളുടെ. നടീനടന്‍മാരുടെ പഴയ അഭിമുഖങ്ങളും ഇന്‍സ്റ്റഗ്രാം ലൈവുകളും സ്ട്രീം ചെയ്താണ് വ്യാജന്‍മാര്‍ ക്ലബ് ഹൗസില്‍ വിലസുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ആസിഫലി, ജോജു ജോര്‍ജ്ജ് തുടങ്ങിയ താരങ്ങളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്.

വ്യാജന്മാര്‍ക്കെതിരെ ആസിഫ് അലിയും രംഗത്തെത്തിയിരുന്നു. താന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫേസ്ബുക്കിലും മാത്രമാണ് സജീവമായി ഉള്ളത് ക്ലബ് ഹൗസില്‍ അക്കൗണ്ട് ഇല്ലെന്നും ആസിഫ് അലി അറിയിച്ചു.ടോക്ക് വിത്ത് ആസിഫ് അലി എന്ന പേരിലായിരുന്നു ഫെയ്ക്ക് അക്കൗണ്ട് .

നേരത്തെ ഇതിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. ടോവിനോ തോമസും തനിക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :