ആദ്യം വേണ്ടെന്നുവച്ചു, ഒടുവില്‍ മമ്മൂട്ടി ഇടപെട്ടു,വണിലെ ആ രംഗത്തെക്കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (11:55 IST)

മമ്മൂട്ടിയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നാണ് വണ്‍. സിനിമയില്‍ അസീസ് നെടുമങ്ങാടും ഒരു കൊച്ചു വേഷം ചെയ്തിരുന്നു. മമ്മൂട്ടിയെ വെച്ച് ഓട്ടോ ഓടിക്കുന്ന ഡ്രൈവറുടെ വേഷം നടന്‍ ഗംഭീരമായി ചെയ്തു. എന്നാല്‍ താന്‍ ആദ്യം വണ്ണിലെ ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു. അതിനുള്ള കാരണം മറ്റൊന്നുമല്ല.

'ഒന്ന് ഓട്ടോറിക്ഷ ഓടിക്കാന്‍ അറിയില്ല. രണ്ട് മലയാള സിനിമയുടെ ജനങ്ങള്‍ തലയിലും കൈയ്യിലും കൊണ്ട് നടക്കുന്ന മമ്മൂക്കയെ വെച്ച് ഞാന്‍ ഓട്ടോ ഓടിക്കാന്‍ അറിയാതെ എവിടെയെങ്കിലും കൊണ്ട് പോയി വീണാല്‍ പിന്നെ ജീവിക്കേണ്ടി വരില്ല'-അസീസ് പറഞ്ഞു.പിന്നീട് പല താരങ്ങളെയും ഈ വേഷം ചെയ്യുവാന്‍ അണിയറപ്രവര്‍ത്തകര്‍ തിരഞ്ഞെങ്കിലും ആരെയും ശരിയായില്ല. അവസാനം മമ്മൂക്ക തന്നെ വിളിക്കാന്‍ പറയുകയായിരുന്നുവെന്ന് നടന്‍ പറഞ്ഞു.

ഓട്ടോറിക്ഷ ഓടിക്കാന്‍ അറിയാത്ത വിവരം മമ്മൂട്ടിയോടും നടന്‍ തുറന്നു പറഞ്ഞു.പ്രധാന ഡയലോഗ് ഉള്ള ഭാഗങ്ങള്‍ ഗ്രീന്‍ മാറ്റ് ഇടാമെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞു. അങ്ങനെ ചിത്രാഞ്ജലിയില്‍ സെറ്റ് ഇട്ടതാണ് ആ സീനെന്ന് അസീസ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :