മോഹന്‍ലാലിന്റെ ആറാട്ടിനുശേഷം ഒരു മമ്മൂട്ടി ചിത്രം, ബി ഉണ്ണികൃഷ്ണന്‍-ഉദയകൃഷ്ണ ടീമിന്റെ പുത്തന്‍ ചിത്രം അണിയറയില്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (11:22 IST)

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തിരക്കഥാകൃത്ത് ടീം അടുത്തതായി മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യുവാന്‍ പദ്ധതിയിടുന്നു. അടിപൊളി മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം.

കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മോഹന്‍ലാലിന്റെ ആറാട്ടാണ് ഇരുവരും കൂട്ടുകെട്ടില്‍ ഒടുവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഓണത്തിന് റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്.
അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :