അനുബന്ധ വാര്‍ത്തകള്‍
- കലാഭവന്‍ മണിക്ക് കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്ന് ഇന്ദ്രന്‍സ് അന്ന ചോദിച്ചു, കുറിപ്പുമായി സംവിധായകന് വിനയന്
- ലൂസിഫറിലെ ഗോവര്ധന് എമ്പുരാനിലും ഉണ്ടാകുമോ? മുരളി ഗോപിയോട് ചോദിച്ച് ഇന്ദ്രജിത്ത്; എല്ലാം രഹസ്യമെന്ന് മറുപടി
- പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി,'അഞ്ചാം പാതിരാ'യ്ക്ക് ശേഷം സംവിധായകന് മിഥുന്‍ മാനുവല്‍ തോമസ്
- ഡയലോഗ് തെറ്റിച്ചു, ഇന്ദ്രന്‍സിനെ തല്ലാനൊരുങ്ങി സംവിധായകന് !
- രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍,പുഴുവിന്റെ നിര്‍മ്മാണപ്രക്രിയക്ക് മാറ്റേകാന്‍ ബാദുഷ
ഇന്ദ്രന്‍സിനൊപ്പം നാലാമതും മുരളി ഗോപി,'കൊച്ചാള്‍' ഒരുങ്ങുന്നു
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' ഒരുങ്ങുന്നു.കന്യക ടാക്കീസ്, ലുക്കാ ചുപ്പി, പാ.വ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ദ്രന്‍സിനൊപ്പം തിരശ്ശില പങ്കിടുന്ന സന്തോഷം മുരളി ഗോപി പങ്കുവെച്ചു.
'കന്യക ടാക്കീസ്'നും 'ലുക്കാ ചുപ്പി'ക്കും 'പാ.വ'ക്കും ശേഷം പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടനുമായി ഞാന്‍ തിരശ്ശില പങ്കിടുന്ന നാലാം സിനിമയാണ് 'കൊച്ചാള്‍'. അദ്ദേഹത്തിന്റെ കഥാപാത്ര ചിത്രം ഇതാ...'-മുരളിഗോപി കുറിച്ചു.
ഷൈന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, മുരളീഗോപി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഇസ്‌ക്ര സംഗീതം നല്‍കുന്നു.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.