അനുബന്ധ വാര്‍ത്തകള്‍
- 3 മമ്മൂട്ടി ചിത്രങ്ങള്‍, മെഗാസ്റ്റാര്‍ ഇല്ലാത്ത ആദ്യ സിനിമ, നാലാമതായി കുഞ്ചാക്കോബോബനൊപ്പം കൈകോര്‍ത്ത് സംവിധായകന് അജയ് വാസുദേവ് !
- 3 മമ്മൂട്ടി ചിത്രങ്ങള്‍, ആദ്യമായി കുഞ്ചാക്കോബോബനൊപ്പം സംവിധായകന് അജയ് വാസുദേവ്, അണിയറയില്‍ പുത്തന്‍ സിനിമ
- മമ്മൂട്ടിയുടെ മാസ് ഇന്‍ട്രോ, യൂട്യൂബില്‍ തരംഗമായി, 7 മില്യണ്‍ കാഴ്ചക്കാര്‍
- മെഗാസ്റ്റാറിന് ആശംസ പ്രവാഹം, മലയാള സിനിമാ ലോകത്തിന്റെ ബര്‍ത്തഡേ വിഷസ് കാണാം
- 'നിങ്ങള്‍ സ്നേഹത്തോടെ എനിക്കായി അയച്ചുതന്ന ബിരിയാണികള്‍', നൗഷാദിന്റെ ഓര്‍മ്മകളില്‍ നിര്‍മാതാവ് വിജയ് ബാബു, ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
ചാക്കോച്ചന്റെ ബുള്ളറ്റില്‍ ഇനി രജീഷ വിജയനും ഉണ്ടാകും,'പകലും പാതിരാവും' ഒരുങ്ങുന്നു
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമാണ് പകലും പാതിരാവും. രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. രജീഷ വിജയനാണ് നായിക. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.
അജയ് വാസുദേവിന്റെ വാക്കുകളിലേക്ക്
പകലും പാതിരാവും
എന്റെ നാലാമത്തെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നിങ്ങളുടെ മുന്നിലേക്ക്
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ സര്‍ നിര്‍മിച്ച് നിഷാദ് കോയയുടെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍,ഗോകുലം ഗോപാലന്‍ സര്‍, തമിഴ് (ജയ് ഭീം ) മനോജ് കെ. യു, സീത എന്നിവര്‍ അഭിനയിക്കുന്ന ' പകലും പാതിരാവും ' ചിത്രീകരണം സര്‍വശക്തന്റെ അനുഗ്രഹത്താല്‍ വാഗമണ്ണില്‍ നടക്കുന്നു.
Co പ്രൊഡ്യൂസര്‍ വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എല്ലാത്തിനും കൂടെ നിക്കുന്ന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ചേട്ടനും ബാദുഷക്കും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന നല്ലവരായ സഹ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.