കെ ആര്‍ അനൂപ്|
Last Modified ശനി, 6 നവംബര്‍ 2021 (11:53 IST)
തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഇതുവരെ പേരിടാത്ത ചിത്രത്തിന് 'പ്രൊഡക്ഷന്‍ നമ്പര്‍ 18' എന്നാണ് താല്‍ക്കാലികമായി നല്‍കിയ ടൈറ്റില്‍.
അജു വര്‍ഗീസും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഫീല്‍ ഗുഡ് സിനിമയായിരിക്കും.
'ആട്', 'അഞ്ചാം പാതിരാ' എന്നീ സിനിമകള്‍ക്ക് മിഥുന്‍ മാനുവവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.