അനുബന്ധ വാര്‍ത്തകള്‍
- സംവിധാനം: ഇന്ദ്രജിത്ത് സുകുമാരന്‍ ! വരുന്നു പുത്തന്‍ പ്രൊജക്ട്, 2023 ല്‍ തിയറ്ററുകളിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ താരം
- നാട്ടിലുണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി പൃഥ്വിരാജ് എത്തും; ഈ ഒരൊറ്റ കാര്യത്തിനുവേണ്ടി
- 'കുറുപ്പ്' തിയേറ്ററില്‍ മൂന്ന് തവണ കണ്ടു,അച്ഛനെ പൊലീസ് വേഷത്തില്‍ കാണുന്നത് വലിയ ഇഷ്ടമാണെന്ന് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, വീഡിയോ
- ഇന്ദ്രജിത്തിന്റെ ആഹാ രണ്ടാം ദിവസത്തിലേക്ക്, മികച്ച പ്രതികരണത്തിന് നന്ദിയെന്ന് ഇന്ദ്രജിത്ത്
- 'കഠിനാധ്വാനം ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നു'; ഇന്ദ്രജിത്തിന്റെ ആഹാ റിലീസിനെക്കുറിച്ച് നായിക ശാന്തി ബാലചന്ദ്രന്
ലൂസിഫറിലെ ഗോവര്‍ധന്‍ എമ്പുരാനിലും ഉണ്ടാകുമോ? മുരളി ഗോപിയോട് ചോദിച്ച് ഇന്ദ്രജിത്ത്; എല്ലാം രഹസ്യമെന്ന് മറുപടി
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ സിനിമ തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ധന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറിന് ശേഷം അതിന്റെ തുടര്‍ച്ചയായി എമ്പുരാന്‍ എന്ന സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും. മുരളി ഗോപി തന്നെയാണ് തിരക്കഥ. ലൂസിഫറിലെ ഗോവര്‍ധന്‍ എമ്പുരാനിലും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരാധകര്‍ക്ക് മാത്രമല്ല ഇന്ദ്രജിത്തിന് തന്നെ ഇതേ കുറിച്ച് ഇപ്പോഴും അറിയില്ല. എമ്പുരാനിലും ഉണ്ടാകുമോ എന്ന ചോദ്യത്തിനു രസകരമായ മറുപടിയാണ് ഇന്ദ്രജിത്ത് നല്‍കുന്നത്.
എമ്പുരാനില്‍ താന്‍ ഉണ്ടാകുമോ എന്നത് പൃഥ്വിരാജിനോടും മുരളി ഗോപിയോടും പോയി ചോദിക്കണമെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇതുവരെ ആ രഹസ്യം പറഞ്ഞിട്ടില്ല. മുരളിയെ ഇടയ്ക്ക് വിളിക്കുമ്പോള്‍ 'ഏയ് ഇന്ദ്രാ, പറയാം പറയാം,' എന്നാണ് മറുപടി. അതിന്റെ എഴുത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഏതാണെന്ന് ഒന്നും അറിയില്ല. കാര്യങ്ങളെല്ലാം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബാക്കി എല്ലാം ഇനി അവര്‍ തന്നെ പറയട്ടേയെന്നും ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.