അനുബന്ധ വാര്‍ത്തകള്‍
- 'മഞ്ജുവിന്റെ കൂടെ ഒരു സിനിമയെ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ'; പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍
- ഇതാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍, 2 ലക്ഷം രൂപ രണ്ടാമതും മിമിക്രി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് കൈമാറി സുരേഷ് ഗോപി
- ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒന്നിക്കുന്നു ! സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം, വമ്പന്‍ പ്രഖ്യാപനം
- മലപ്പുറത്തുകാരനായ മൂസയായി സുരേഷ് ഗോപി,'മേ ഹൂം മൂസ'ലെ ലുക്ക്, ചിത്രീകരണം പുരോഗമിക്കുന്നു
- സുരേഷ് ഗോപിയുടെ നായികയാകാന്‍ പൂനം ബജ്വ ? 'മേ ഹൂം മൂസ' ചിത്രീകരണം പുരോഗമിക്കുന്നു
'വലിയ മനസ്സ്'; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിര്‍ഷയും ധര്‍മ്മജനും
അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങുന്ന എല്ലാ സിനിമകളില്‍ നിന്നും 2 ലക്ഷം രൂപ വീതം ഞങ്ങളുടെ മിമിക്രി ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന് നല്‍കുന്ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിര്‍ഷാ. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
'അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങുന്ന എല്ലാ സിനിമകളില്‍ നിന്നും 2 ലക്ഷം രൂപ വീതം ഞങ്ങളുടെ മിമിക്രി ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന്‍ (MAA )എന്ന സംഘടനക്ക് നല്‍കുന്ന പ്രിയപ്പെട്ട സുരേഷേട്ടാ , അങ്ങയുടെ ഈ വലിയ മനസ്സിന് ഒരായിരം നന്ദി'- നാദിര്‍ഷ കുറിച്ചു.
'മിമിക്രി കലാകാരന്മാരോടുള്ള ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി സുരേഷേട്ടാ..'- ധര്‍മ്മജന്‍ കുറിച്ചു.
ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. വാക്ക് പാലിച്ച നടന്‍ പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും 2 ലക്ഷം രൂപ 2021 ഡിസംബറില്‍ ആദ്യം നല്‍കിയിരുന്നു. ഇപ്പോഴിതാ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് വീണ്ടും സുരേഷ് ഗോപി നല്‍കി.