1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mollywood times first look poster out

പുതുവർഷം കളറാക്കുമോ നസ്ലൻ? 'മോളിവുഡ് ടൈംസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.

Mollywood Times, Malayalam Cinema
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നസ്ലിൻ, സം​ഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന  'മോളിവുഡ് ടൈംസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ക്യാമറയിലൂടെ നോക്കുന്ന നസ്ലിൻ്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊ‍ഡക്ഷൻ പുരോ​ഗമിക്കുകയാണ്. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സം​ഗീതമൊരുക്കുന്നത്. 
 
എഡിറ്റിംഗ്: നിധിൻ രാജ് അരോൾ, സൗണ്ട് ഡിസൈൻ- മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, വസ്ത്രാലങ്കാരം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ:സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ:ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ:രാജേഷ് അടൂർ, ഢഎത:ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്:ജോബിൻ ജോസഫ്, പി.ആർ.ഒ:എ എസ് ദിനേശ് , സ്റ്റിൽസ്:ബോയക്, ഡിസൈൻസ്:യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്
About Writer
രേണുക വേണു
അടുത്ത ലേഖനം
പൊലീസ് വേഷത്തിൽ തകർക്കാൻ പാർവതി തിരുവോത്ത്; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' പൂജ ചടങ്ങുകൾ ആരംഭിച്ചു