പൊലീസ് വേഷത്തിൽ തകർക്കാൻ പാർവതി തിരുവോത്ത്; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' പൂജ ചടങ്ങുകൾ ആരംഭിച്ചു

ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

Parvathy thiruvoth, Pradhama Drishtiya Kuttakkar
രേണുക വേണു| Last Modified വെള്ളി, 2 ജനുവരി 2026 (11:54 IST)

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് കഥാപാത്രമായി എത്തുന്ന ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ആരംഭിച്ചു. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് കെ മുഹമ്മദാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. പുതിയ ബാനറിലെത്തുന്ന ചിത്രം പേരിലെ പുതുമ പോലെ തന്നെ വ്യത്യസ്തതയാർന്ന ചിത്രമായിരിക്കും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്നാണ് പ്രതീക്ഷ.

ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
ഒരു പോലീസ് ഓഫീസറുടെ കാൽ ഒരു ക്രൈം സീനിൽ കാണിച്ചുകൊണ്ടുള്ള ടൈറ്റിൽ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, മാത്യൂ തോമസ്, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് അപ്പു പ്രഭാകറാണ്. കിഷ്‌കിന്ധാകാണ്ഡത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മുജീബ് മജീദാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :