തരുൺ മൂർത്തി - മോഹൻലാൽ ചിത്രം വീണ്ടും; നായികയായി മീരാ ജാസ്മിൻ

ജനുവരി ഇരുപത്തിമൂന്നിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു

Tharun Moorthy, Mohanlal, Meera Jasmine, Malayalam Cinema
രേണുക വേണു| Last Modified ഞായര്‍, 18 ജനുവരി 2026 (10:34 IST)

നീണ്ട ഇടവേളയ്ക്ക് മോഹൻലാലിൻ്റെ നായികയായി എത്തുന്നു. തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി - കോമ്പോയിലെത്തുന്ന പുതിയ ചിത്രത്തിലാണ് നായികയായി മീര ജാസ്മിനെത്തുന്നത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ‌ചിത്രം നിർമ്മിക്കുന്നത്. അതേസമയം പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ് ചിത്രത്തിൻ്റെെ ഔദ്യോ​ഗികമായി തുടക്കം കുറിച്ചത്. ജനുവരി ഇരുപത്തിമൂന്നിന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു. രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്ക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്ന ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്.

2013ൽ സിദ്ദീഖിൻ്റെ സംവിധാനത്തിലൊരുങ്ങിയ ലേഡീസ് ആൻഡ് ജെൻ്റിൽമാൻ എന്ന ചിത്രത്തിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ചെത്തിയത്. സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവം സിനിമയിൽ കാമിയോ റോളിലും നടി എത്തിയിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :