അനുബന്ധ വാര്‍ത്തകള്‍
- മുടി പറ്റവെട്ടി വരണമെന്ന് ലാല്‍ ജോസ്, പറ്റില്ലെന്ന് മമ്മൂട്ടി, പൂജയ്ക്ക് എത്തിയത് തലമൊട്ടയടിച്ച് ! മഹാകുസൃതിക്കാരനായ എഴുപതുകാരന്‍
- ഞാനും ഇച്ചാക്കയും ഇങ്ങനെയാണ്, കെട്ടിപ്പിടിയ്ക്കും ഉമ്മ വയ്ക്കും, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുമ്പോള്‍ പോലും അങ്ങനെയൊരു കംഫര്‍ട്ട് സോണ്‍ ഇല്ല: മോഹന്‍ലാല്‍
- മലയാളി ആഘോഷിക്കാന്‍ മറക്കുന്ന മമ്മൂട്ടിയുടെ അഞ്ച് മാസ് കഥാപാത്രങ്ങള്‍
- 'ഞാനേ മാറിയിട്ടുള്ളു'; ആദ്യമേ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്‍ ജെ മാത്തുകുട്ടി
- വമ്പന്‍ പ്രഖ്യാപനം വരുന്നു, മാമാങ്കം ടീമിന്റെ വിസ്മയ ചിത്രത്തിനായി കാതോര്‍ത്ത് ആരാധകര്‍
മമ്മൂട്ടിയെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ട്: മോഹന്‍ലാല്‍
മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അമ്പത്തിയഞ്ചോളും സിനിമകള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. ഇനിയും എത്രതന്നെ സിനിമകള്‍ വന്നാലും മലയാളികളെ എക്കാലവും ഒരേപോലെ ആസ്വദിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. സ്‌ക്രീനിലും തങ്ങള്‍ തമ്മിലുള്ള സ്‌നേഹവും പരിചയവും അടുപ്പവും ഒക്കെയാണ് കണ്ടത് എന്ന് മോഹന്‍ലാല്‍ പറയുന്നു.
സൗഹൃദവും സ്‌നേഹവും ഉള്ളത് കൊണ്ടാണ് നമ്പര്‍ 20 മദ്രാസ് മെയില്‍ മമ്മൂട്ടിയോടൊപ്പം ഇങ്ങനെ അഭിനയിക്കാന്‍ ആയതെന്നും മോഹന്‍ലാല്‍ പറയുന്നു. സ്‌ക്രീനില്‍ കണ്ട പലതും ഞാന്‍ മമ്മൂട്ടിക്കയോട് ചെയ്യുന്നതാണ്. അവിടെ ഒരു ക്യാമറയും സ്റ്റാര്‍ട്ട് ക്യാമറ ആക്ഷനെല്ലാം ഉണ്ട് എന്ന വ്യത്യാസമേയുള്ളൂ. എനിക്കതുപോലെ അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ട്. സിനിമയിലും അല്ലാതെയും എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് .
1990ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള രംഗങ്ങള്‍ ഇന്നും കാണുമ്പോള്‍ കൗതുകമാണ് ചലച്ചിത്ര ആസ്വാദകര്‍ക്ക്. മമ്മൂട്ടി സിനിമ നടന്‍ ആയിട്ടും മോഹന്‍ലാല്‍ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.