വമ്പന്‍ പ്രഖ്യാപനം വരുന്നു, മാമാങ്കം ടീമിന്റെ വിസ്മയ ചിത്രത്തിനായി കാതോര്‍ത്ത് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:26 IST)

മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി വീണ്ടും മമ്മൂട്ടിയുമായി കൈകോര്‍ക്കുകയാണ്. ഇരുവരും നേരത്തെ തന്നെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിംസ്. 'മെഗാസ്റ്റാറും കാവ്യ ഫിലിംസും ഒരുമിക്കുന്ന വിസ്മയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കൂ'എന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :