'ഞാനേ മാറിയിട്ടുള്ളു'; ആദ്യമേ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്‍ ജെ മാത്തുകുട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (17:18 IST)

മലയാളത്തിന്റെ മെഗാസ്റ്റാറിന് നാളെ എഴുപതാം പിറന്നാള്‍. ഇന്നലെ മുതലേ അദ്ദേഹത്തിന് ആശംസകളുമായി സിനിമാലോകം എത്തി. ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആര്‍ ജെ മാത്തുകുട്ടിയുടെ ആശംസ.

'ഞാനേ മാറിയിട്ടുള്ളു, ഞങ്ങളേ മാറിയിട്ടുള്ളു. അഡ്വാന്‍സ് ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക'- മാത്തുകുട്ടി കുറിച്ചു.

ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് 'കുഞ്ഞെല്‍ദോ'. ചിത്രത്തിന് 'യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :