1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Minnal murali to make direct ott release

മിന്നൽ മുരളി ഡയറക്‌ട് ഒടിടി റിലീസിന്? നെറ്റ്‌ഫ്ലിക്സിന്റെ പ്രഖ്യാപനം നാളെയെന്ന് സൂചന

മിന്നൽ മുരളി
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമെന്ന് വിശേഷണത്തോടെ എത്തുന്ന മുന്നൽ മുരളി നെറ്റ്‌ഫ്ലിക്സിലായിരിക്കും റിലീസ് ചെയ്യുക എന്നത് അണിറക്കാർ ആദ്യമേ വ്യക്തമാക്കിയിരുന്നു. കള എത്തിയതുപോലെ  തിയറ്റര്‍ റിലീസിനു ശേഷമുള്ള സ്ട്രീമിംഗ് ആവും നെറ്റ്ഫ്ളിക്സ് നടത്തുകയെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നതെന്നെങ്കിലും മലയാളത്തില്‍ വലിയ കാത്തിരിപ്പുയര്‍ത്തിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കാം എന്നാണ് പുതിയ റിപ്പോർട്ട്.
 
ഇപ്പോളിതാ നെറ്റ്‌ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയേക്കും ചിത്രമെന്നാണ് പുറത്തുവരുന്നത്. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരിവെക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. ചിത്രത്തിന്റെ ട്രെയ്‌ലർ ഈ മാസം 10ന് എത്തുമെന്നും രണ്ടാഴ്‌ച്ചക്കകം റിലീസ് ഉണ്ടാകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.
 
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള പറയുന്നു. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ വില്ലൻ കതാപാത്രത്തെ അവതരിപ്പിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സാവിത്രിതമ്പുരാട്ടിയായി ദീപ്‌തി സതി! പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാമത്തെ ക്യാരക്‌ടർ പോസ്റ്ററുമായി വിനയൻ