ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍' ഒടിടി റിലീസിന്, നാല് ഭാഷകളിലായി പ്രദര്‍ശനത്തിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ജൂണ്‍ 2021 (11:46 IST)

ശിവകാര്‍ത്തികേയന്റെ റിലീസ് നീണ്ടുപോയ ചിത്രങ്ങളില്‍ ഒന്നാണ് 'ഡോക്ടര്‍'. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തീയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്ന 'ഡോക്ടര്‍' ഒടിടി റിലീസിന് ഒരുങ്ങുകയാണ്.ഡിസ്നി ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നാണ് ഗായകന്‍ വെങ്കട്ടരാമന്‍ അറിയിച്ചത്. മാത്രമല്ല നാല് ഭാഷകളില്‍ കൂടി ചിത്രം റിലീസ് ചെയ്യാനും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ശിവകാര്‍ത്തികേയന്റെ ആദ്യ ഒടിടി റിലീസ് ചിത്രം കൂടിയായിരിക്കും 'ഡോക്ടര്‍'.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്ടറില്‍ പ്രിയങ്ക മോഹനാണ് നായിക.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :