ഒടിടി റിലീസ് പ്രഖ്യാപിച്ച് മഞ്ജുവാര്യരുടെ ചതുര്‍മുഖം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (12:30 IST)

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍നിന്ന് ആദ്യം പിന്‍വലിച്ച ചിത്രമായിരുന്നു ചതുര്‍മുഖം. ഇതുവരെയും തിയേറ്ററുകള്‍ തുറക്കാത്തതിനാല്‍ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ5-ലൂടെ ജൂലൈ ഒന്‍പതിന് ചതുര്‍മുഖം സ്ട്രീമിംഗ് ആരംഭിക്കും.

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :