1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Santhoshathinte onnam rahasyam for OTT Release

സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന്

ഡോൺ പാലത്തറ
ഐഎഫ്എഫ്‌കെ പ്രീമിയറിലൂറ്റെ സിനിമാപ്രേമികളുടെയും നിരൂപകരുടെയും പ്രശംസയേറ്റുവാങ്ങിയ ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന്. ഒരു കാറിനുള്ളില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. എഡിറ്റിങ് ഇല്ലാതെ 85 മിനിട്ടുള്ള ഒറ്റ ഷോട്ടായാണ് സിനിമ.
 
നീസ്ട്രീം, കേവ്, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം 21നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിന്‍ എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് രചന. 
 
ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍, എവരിതിംഗ് ഈസ് സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോണ്‍ പാലത്തറയുടേതായി എത്തുന്ന സിനിമയാണ് സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം. 
അടുത്ത ലേഖനം
കാര്‍ത്തിയുടെ നായികയാകാന്‍ നയന്‍താര തയ്യാറായില്ല, പകരം തമന്ന എത്തി, തുറന്ന് പറഞ്ഞ് 'പയ്യാ' സംവിധായകന്‍