'മാലിക്' ഒടിടി റിലീസ് ആണെന്ന് മഹേഷേട്ടന്‍ പറഞ്ഞപ്പോള്‍ സൗണ്ട് ഡിസൈനര്‍ വിഷ്ണു കരഞ്ഞത് എന്തുകൊണ്ടാണെന്ന് ശരിക്കും മനസ്സിലായി: സൈജു കുറുപ്പ്

കെ ആര്‍ അനൂപ്| Last Modified ശനി, 31 ജൂലൈ 2021 (17:17 IST)

സൈജു കുറുപ്പ്,സിജു വില്‍സണ്‍, ഷബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍.
അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്.ഗുണ്ട ജയന്‍ സിനിമയുടെ ഫൈനല്‍ മിക്‌സിങ് കഴിഞ്ഞെന്ന് സൈജു കുറുപ്പ്. സിനിമ തിയേറ്ററുകളില്‍ തന്നെ റിലീസ് ആകും എന്ന സൂചനയും അദ്ദേഹം നല്‍കി.

സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്


ശബ്ദവും ദൃശ്യവും ചേരുമ്പോഴാണ് ഒരു സിനിമ അതിന്റെ പൂര്‍ണതയില്‍ എത്തുന്നത്. പക്ഷേ ഒരു കാര്യം, കണ്ണടച്ച് നമുക്ക് സിനിമ കാണാം, ശബ്ദം കേട്ടാല്‍ മതി. നമ്മള്‍ പലരും ശബ്ദരേഖ ഒരുപാട് കേട്ടിട്ടുള്ളവരാണ്. ശബ്ദം ഇല്ലാതെ ഒരു സിനിമ കണ്ടു തീര്‍ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗുണ്ട ജയന്‍ സിനിമയുടെ ഫൈനല്‍ മിക്‌സിങ് കഴിഞ്ഞു. എന്നെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള വിഷ്ണു ശ്രീ ശങ്കറാണ് സൗണ്ട് ഡിസൈനേര്‍സ്. തീയേറ്ററില്‍ നിങ്ങള്‍ പ്രേക്ഷകര്‍ സിനിമ കാണുമ്പോള്‍ ഒരു കല്യാണ വീട്ടിലെ കസേരയില്‍ നിങ്ങളെ എത്തിക്കാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വാസിക്കുന്നു, കാരണം വിഷ്ണു ഭായിയുടെ കൂടെ ഇരിക്കുബോള്‍ ഒരോ ചെറിയ കാര്യം പോലും വളരെ സൂക്ഷ്മതയോടെ ഹൃദയം കൊണ്ട് ഗുണ്ട ജയനെ സ്‌നേഹിച്ച് അദ്ദേഹം പണിയെടുക്കുന്നത് കണ്ടപ്പോള്‍ മറിച്ച് ഒരു തോന്നലും മനസ്സില്‍ വന്നില്ലവിഷ്ണു ഭായ് നന്ദി.. ഒരുപാട് ഒരുപാട്.സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു..

ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നത് തീയറ്ററില്‍ വരുമ്പോള്‍ മാത്രമേ പറയാന്‍ പറ്റൂ അങ്ങനെ സംഭവിക്കാന്‍ നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാം.. എന്തുതന്നെയായാലും ഈ സിനിമയുടെ ആത്മാവ് നിങ്ങള്‍ കൂടിയാണ്.. ഇവര്‍ തന്നെ ചെയ്ത മാലിക്ക് സിനിമയുടെ കുറച്ചു ഭാഗങ്ങള്‍ വിഷ്ണു തീയേറ്ററില്‍ കാണിച്ചു.. മാലിക്ക് ഒടിടി റിലീസ് ആണെന്ന് മഹേഷേട്ടന്‍ പറഞ്ഞപ്പോള്‍ സൗണ്ട് ഡിസൈനര്‍ വിഷ്ണു കരഞ്ഞത് എന്തുകൊണ്ടാണെന്ന് ശരിക്കും മനസ്സിലായി. ഗുണ്ടജയന്‍ തീയേറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷക സുഹൃത്തുക്കള്‍ നല്ല സൗണ്ട് ക്വാളിറ്റിയുള്ള തിയേറ്ററില്‍ കാണാന്‍ ശ്രമിക്കണം.. ഇത് എന്റെ ഒരു അപേക്ഷയാണ്.. ഒരു സിനിമ റിലീസ് ആകുന്നതിനു മുന്നേ ഇത്രയും കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് മറ്റൊന്നും തോന്നരുത്.. ഇവരെക്കുറിച്ചുള്ള വാക്കുകള്‍ തീയറ്റര്‍ തുറക്കുന്നത് വരെ അടക്കി വെക്കാന്‍ പറ്റാത്ത കൊണ്ടാ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :