1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mathew McConaughey opens up about being molested by a man at 18

തല്ലി ബോധം കെടുത്തി വാനിലിട്ട് പീഡിപ്പിച്ചു, 18 വയസിലെ ദുരനുഭവം തുറന്ന് പറഞ്ഞ് മാത്യു മക്കൗണെ

ഓർമക്കുറിപ്പ്
കൗമാര പ്രായത്തിൽ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം മാത്യു മക്കൗണെ. ഗ്രീൻ ലൈറ്റ് എന്ന ഓർമക്കുറിപ്പിലൂടെയാണ് താരം ചെറുപ്പത്തിൽ തനിക്കനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെ പറ്റി മനസ്സ് തുറന്നത്.
 
ഭീഷണിയെ തുടർന്ന് 15ആം വയസിലാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ താൻ നരകത്തിൽ പോകുമെന്നാണ് അന്ന് കരുതിയിരുന്നത്. 18ആം വയസിൽ പിന്നീട് പീഡനത്തിനും ഇരയായി. തല്ലി ബോധം കെടുത്തി വാനിന്റെ പിറകിലിട്ടാണ് ഒരു പുരുഷൻ തെന്നെ ലൈംഗികമായി പീഡിപ്പിച്ചത്.
 
എന്നാൽ ഇത്തരം മോശം അനുഭവങ്ങൾ താനൊരു ഇരയാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ലെന്ന് താരം പറയുന്നു. മറിച്ച് ജീവിതത്തെ കൂടുതൽ പോസിറ്റീവായി കാണാനാണ് അത് കാരണമായതെന്ന് താരം പറഞ്ഞു. അതേസമയം കാമില ആൽവസുമായുള്ള വിവാഹത്തെ പറ്റിയും മാതാപിതാക്കളുടെ സ്വരചേർച്ചയില്ലായ്‌മയെ പറ്റിയും പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്.
 
ഓസ്‌കാർ പുരസ്‌കാര ജേതാവായ നടൻ ഡേസ്‌ഡ് ആൻഡ് കൺഫ്യൂസ്‌ഡ്,ഡല്ലസ് ബയേഴ്‌സ് ക്ലബ്,ഇന്റർസ്റ്റെല്ലാർ ടിവി സീരീസായ ട്രൂ ഡിറ്റക്‌ടീവ് എന്നിവയിലൂടെയാണ് പ്രശസ്‌തനാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നയൻതാരയുടെ 'മൂക്കുത്തി അമ്മൻ' ദീപാവലി റിലീസ്