ട്വിലൈറ്റ് താരം ഗ്രിഗറി ടൈറെയിനും കാമുകിയും വീടിനുള്ളിൽ മരിച്ച നിലയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മെയ് 2020 (15:42 IST)
ട്വിലൈറ്റ് സിനിമയിലൂടെ ലോകപ്രശസ്‌തനായ ഹോളിവുഡ് താരം നടന്‍ ഗ്രിഗറി ടൈറെയ് ബോയിസിനെ അമേരിക്കയിലെ ലാസ് വിഗാസിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നടന്റെ മരണം അമേരിക്കൻ മാധ്യമമായ യുഎസ് ടുഡെ സ്ഥിരീകരിച്ചു. 30 വയസ്സായിരുന്നു.

ട്വിലൈറ്റിലെ ടൈലർ ക്രൗളി എന്ന കഥാപാത്രമാണ് ഗ്രിഗറി അവതരിപ്പിച്ചത്.മേയ് 13-ന് വൈകീട്ട് 5 മണിക്കാണ് ഗ്രിഗറിയുടെയും കാമുകിയായ നതാലി അഡേപൗവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മരണകാരണം എന്തെന്നത് വ്യക്തമല്ല.

ബെല്ല സ്വാനും റോബർട്ട് പാറ്റിൻസണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ട്വിലൈറ്റ് 2008ൽ ലോകമാകെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.കാതറിൻ ഹാർഡ്വിക്കാണ് സിനിമ സംവിധാനം ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :