ജോക്കറിന് രണ്ട് തുടർഭാഗങ്ങൾ കൂടി, ഫിനിക്‌സിന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് വൻതുക

അഭിറാം മനോഹർ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (20:16 IST)
കഴിഞ്ഞ വർഷം ലോകമ്പെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായ ചിത്രമാണ് ഹോളിവുഡ് സിനിമയായ ജോക്കർ. ഒരു ബില്യൺ ഡോളറിന് മുകളിൽ കളക്‌ഷൻ നേടിയ ചിത്രം വാക്കീൻ ഫീനിക്‌സിന് മികച്ച നടനുള്ള ഓസ്‌കാർ അവാർഡും നേടികൊടുത്തു. ഇപ്പോളിതാ ചിത്രത്തിന്റെ രണ്ട് തുടർഭാഗങ്ങൾ കൂടി പുറത്തുവരുന്നു എന്ന വാർത്തയാണ് വരുന്നത്. ചിത്രത്തിൽ ജോക്കറായി തുടരാൻ വാക്കീൻ ഫീനിക്‌സിന് കരിയറിലെ ഏറ്റവും ഉയർന്ന തുകയാണ് വാഗ്‌ധാനം ചെയ്യപ്പെട്ടതെന്നും മിറർ റിപ്പോർട്ട് ചെയ്‌തു.

അടുത്ത നാല് വർഷങ്ങളിലായാവും ചിത്രത്തിന്റെ തുടർഭാഗങ്ങൾ എത്തുകയെന്നാണ് റിപ്പോർട്ട്. കരിയറില്‍ ഇതുവരെ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവുമുയര്‍ന്ന തുകയാണ് ഫീനിക്‌സിന് വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.ജോക്കറിന്‍റെ സംവിധായകന്‍ ടോഡ് ഫിലി‍പ്‍സും നിര്‍മ്മാതാവ് ബ്രാഡ്‍ലി കൂപ്പറും തന്നെയാവും പുതിയ ചിത്രങ്ങൾക്ക് പിന്നിലെന്നും മിററ് റിപ്പോർട്ട് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :