ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാൻ പദ്ധതിയിട്ട് ടോം ക്രൂയിസ്: സംഭവം സത്യം തന്നെയെന്ന് നാസ

അഭിറാം മനോഹർ| Last Modified ബുധന്‍, 6 മെയ് 2020 (18:59 IST)
സിനിമയിൽ ഡ്യൂപ്പുകളില്ലാതെ അതിസാഹസിക രംഗങ്ങൾ ചെയ്യുന്നതിൽ പ്രശസ്‌തനാണ് ഹോളിവുഡ് താരം ടോം ക്രൂയിസ്.എത്ര സാഹസികമായ രംഗങ്ങളായാലും ടോം ക്രൂയിസ് ചെയ്യേണ്ട ഭാഗങ്ങൾ അദ്ദേഹം തന്നെയാണ് സിനിമകളിൽ ചെയ്യാറുള്ളത്.ഇപ്പോളിതാ തന്റെ പുതിയ സിനിമയ്‌ക്കായി മറ്റൊരു സാഹസത്തിനൊരുങ്ങിയിരിക്കുകയാണ് ടോം ക്രൂയിസ്.

സ്‌പേസ് എക്‌സിന്റെ സി.ഇ.ഒ ഇലോണ്‍ മസ്‌കുമായി ചേര്‍ന്ന് പുതിയൊരു ചെയ്യാന്‍ ഒരുങ്ങുകയാണ്. ടോം ക്രൂയിസ്. സിനിമ ബഹിരാകാശത്ത് ചിത്രീകരിക്കാനാണ് രണ്ടുപേരുടേയും പദ്ധതിയെന്നും റിപ്പോർട്ടുകൾ പറയുന്നു.ഇതിന്റെ ഭാഗമായി നാസയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടതായാണ് റിപ്പോർട്ട്.നാസയുടെ തലവനായ ജിം ബ്രൈഡന്‍സ്റ്റീന്‍ തന്നെയാണ് വിവരം ട്വീറ്റ് ചെയ്‌തത്.ആക്ഷന്‍ അഡ്വവെഞ്ചര്‍ ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :