അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകും, മരക്കാര്‍ ഇനിയും റിലീസ് മാറ്റുമോ ?
- മരക്കാറിലെ ചന്ദ്രോത്ത് പണിക്കര്‍, സുനില്‍ ഷെട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
- 'ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍ ഒരുക്കിയ ചിത്രം';മരക്കാര്‍ തിയറ്ററുകളില്‍ തരംഗമാവുമെന്ന് പ്രിയദര്‍ശന്‍
- ഈ സിനിമാതാരങ്ങളെ മനസ്സിലായോ? മമ്മൂട്ടിയുടെയും പാര്‍വതിയുടെയും ഒപ്പം അഭിനയിച്ച സഹോദരിമാര്‍
- റിലീസിങ്ങിലും ചരിത്രം കുറിക്കാന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍
മരക്കാര്‍ റിലീസ് നീളും; ഒ.ടി.ടി.യും ആലോചനയില്‍
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസ് ചെയ്യില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് നീളും. ടി.പി.ആര്‍. എട്ട് ശതമാനത്തില്‍ കുറവ് ആയാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കൂ. നിലവില്‍ 11 നും 14 നും ഇടയില്‍ ആണ് ടി.പി.ആര്‍. തുടരുന്നത്. തിയറ്റര്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ക്രിസ്മസ് റിലീസ് ആയി മരക്കാര്‍ ഇറക്കാനാണ് ഇപ്പോള്‍ ആലോചന. ഡിസംബറിലും തിയറ്ററുകള്‍ തുറന്നില്ലെങ്കില്‍ മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന കാര്യവും ആലോചനയിലാണ്.
അടുത്ത ലേഖനം